---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് വിദ്യാരംഗം ശില്പശാല വാല്യക്കോട് എയുപി സ്‌കൂളില്‍ സംഘടിപ്പിച്ചു"
english_title: "Nochad Gram Panchayat Vidyarangam workshop was organized at Valyakode AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74673/Nochad- Gram- Panchayat- Vidyarangam- workshop -was -organized -at Valyakode -AUP -School"
published_at: "2022-10-15T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ab05d68b36_1valiya.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് വിദ്യാരംഗം ശില്പശാല വാല്യക്കോട് എയുപി സ്‌കൂളില്‍ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **വിദ്യാരംഗം ശില്പശാല വാല്യക്കോട് എയുപി സ്‌കൂളില്‍ സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വിദ്യാരംഗം ശില്പശാലയാണ് വാല്യക്കോട് എയുപി സ്‌കൂളില്‍ വെച്ച് നടന്നത്.

## Article Content

** പേരാമ്പ്ര : **വിദ്യാരംഗം ശില്പശാല വാല്യക്കോട് എയുപി സ്‌കൂളില്‍ സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വിദ്യാരംഗം ശില്പശാലയാണ് വാല്യക്കോട് എയുപി സ്‌കൂളില്‍ വെച്ച് നടന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.

10 വേദികളിലായി നടന്ന പരിപാടിയില്‍ പഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ നിന്നായി 250 തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

ഗീത നന്ദനം, അമ്പിളി, മൊയ്തിഹാജി നാഗത്ത്, കെ.എം. കൃഷ്ണദാസ്, വി.കെ. ബാബുരാജ്, കെ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

കൂടാതെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റ ഭാഗമായി 'മൈ സിഗ്‌നേച്ചര്‍' പരിപാടിയും സംഘടിപ്പിച്ചു. എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സൂര്യ എസ്.കെ. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74673/Nochad- Gram- Panchayat- Vidyarangam- workshop -was -organized -at Valyakode -AUP -School)